തിരുവനന്തപുരം: കേരളം ഒരു അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് എഡിജിപി ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പി ഉദ്യോഗസ്ഥന്‍ ടി അജിത് കുമാറിനെതിരെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നത്.
എ. ഡി. ജി. പി എസ്. ദര്‍വേഷ് സാഹിബ്: തൃശൂര്‍ പൂരം കലക്കുന്നതില്‍ അജിത് കുമാറിന് വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കൂടെ ആര്‍. എസ്. എസ്. നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയും കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണം കടത്തിലെ ബന്ധവും കൂടി അദ്ദേഹം അന്വേഷിക്കും. എ. ഡി. ജി. പി. എച്ച്. വെങ്കിടേഷ്: തൃശൂര്‍പൂരത്തിലെ അപാകതയെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കും. ഇന്‍റലിജന്‍സ് എ. ഡി. ജി. പി. മനോജ് എബ്രഹാം പൂരത്തിന്‍റെ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച്ചകള്‍ അന്വേഷിക്കും. ഡിജിപി യോഗേഷ് ഗുപ്ത അജിത് കുമാറിന്‍റെ സ്വത്ത് വിവരങ്ങളും അന്വേഷണത്തിന് വിധേയമാക്കും.
അതേ സമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നടപടിയില്ലാത്തതിലും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാത്തതിലും സര്‍ക്കാരിനെതരെയും മുഖ്യമന്ത്രിക്കെതിരെയും ശ്കതമായ വിമര്‍ശനവും ജനങ്ങള്‍ക്കിടയിലുണ്ട്. ദ് ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കിയത് ആലപ്പുഴയിലെ സി. പി. എം. നേതാവ് ടി. കെ. ദേവകുമാറിന്‍റെ മകന്‍ ടി. ഡി. സുബ്രഹ്മണ്യനാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഹഹഹ എന്ന ചിരി മാത്രമായിരുന്നു. ചുരുക്കത്തില്‍ അജിത് കുമാറിന്‍റെ കേസും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.