ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരെ ഒരിക്കല്‍ കൂടി വധശ്രമം. ഇത്തവണ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്‍റെ വസതിയായ മാര്‍ എ ലാഗോയിലേക്കാണ് അക്രമി പ്രവേശിച്ചത്. കയ്യില്‍ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. സുക്ഷേ സേന തോക്ക് നിലത്തിടാന്‍ ആജ്ഞാപിച്ചെങ്കിലും അക്രമി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അക്രമിക്ക് നേരെ വെടിയുതിര്‍ത്ത് വധിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് യുഎസ് സീക്രട്ട് സര്‍വ്വീസ് വക്താവ് ആന്റണി ഗൂഗ്ലിഎല്‍മി എക്‌സില്‍ പോസ്റ്റിട്ടു
സംഭവം പുലര്‍ച്ചെ പ്രാദേശിക സമയം 1.30നായിരുന്നു. നോര്‍ത്ത് കാരലിന സ്വദേശി ഓസ്റ്റിന്‍ ടക്കര്‍ മാര്‍ട്ടിന്‍ (21) എന്നയാളായിരുന്നു അക്രമി. ഇയാള്‍ അക്രമിച്ച് അകത്ത് കയറുമ്പോഴേക്കും സുരക്ഷേ സേന സമയോചിത ഇടപെടലാണ് നടത്തിയത്. സംഭവ സമയം ട്രംപ് വസതിയിലുണ്ടായിരുന്നില്ല. അദ്ദേഹം കുടുംബവുമായി വൈറ്റ് ഹൗസിലായിരുന്നു.
അക്രമിയെ കുറിച്ച് രണ്ട് ദിവസം മുമ്പ് അയാളുടെ കുടുംബക്കാര്‍ കാണാതായതായി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്തിനാണ് അക്രമി ഇതിന് തുനിഞ്ഞതെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. 2024ല്‍ സമാനമായ രണ്ട് ആക്രമണങ്ങളാണ് ട്രംപിന് നേരെയുണ്ടായത്.