കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പരമോന്നത ബഹുമതി ‘മുബാറക്ക് അല്‍ കബീര്‍’ സ്വന്തമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ സബാഹാണ് അവാര്‍ഡ് മോദിക്ക് സമ്മാനിച്ചത്. ബ്രിട്ടന്‍ രാജാവ് ചാള്‍സ്, യു.എസ്. പ്രസിഡണ്ട് ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്‍റന്‍ തുടങ്ങിയവരാണ് ഈ ബഹുമതി നേരത്തെ ഏറ്റുവാങ്ങിയിരുന്നത്.
കുവൈത്ത് അമീറിന്‍റെ അതിഥിയായി മോദി കുവൈത്തിലേക്ക് എത്തിയത്. 43 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. വിമാനത്താവളത്തില്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്‍റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഇന്ത്യയും കുവൈത്തും തമ്മില്‍ പല കരാറുകളിലും ഒപ്പു വെച്ചു. കുവൈത്തിന് സാങ്കേതിവിദ്യയും നൂതനാശയവും മോദി വാഗ്ദാനം ചെയ്തു. ഇത് ഇന്ത്യക്ക് ലഭിച്ച ബഹുമതിയാണെന്ന് പുരസ്കാരം അദ്ദേഹം പറഞ്ഞു.