ജയ്പൂര്‍: രാജസ്ഥാന്‍ ജൈസല്മാറിലെ ഡിഫന്‍സ് റിസേര്‍ച്ച് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദിനെ ഇന്ത്യന്‍ സിഐഡി അറസ്റ്റ് ചെയ്തു. പാക്കചാരനെന്ന സംശയത്തിലാണ് അറസ്റ്റ്. വ്യക്തമായ തെളിവ് ലഭിച്ചതിന് പിന്നാലെയാണ് ഇയാളെ സിഐഡി അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഒരു പാക്ക് ചാരനുമായി ഇയാള്‍ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടെന്നും രാജ്യത്തിന്‍റെ പല വിവരങ്ങളും കൈമാറിയെന്നും സിഐഡി മേധാവി ഡോ.വിഷ്ണു കാന്ത് അഭിപ്രായപ്പെട്ടു. ഉത്തരാഘണ്ഡ് സ്വദേശിയാണ് അറസ്റ്റ് ചെയ്യപ്പെട്ട മഹേന്ദ്ര പ്രസാദ്.
ഇന്ത്യയുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ജൈസല്മാറിലെ ഈ പ്രതിരോധ കേന്ദ്രം. മിസൈല്‍ ആയുധ പരീക്ഷണത്തിനായ് പുറത്ത് നിന്ന് ശാസ്ത്രജ്ഞരും സൈനീക മേധാവികളും സെന്‍ററില്‍ എത്താറുണ്ട്. ഇവരുടെ പേരു വിവരങ്ങളാണ് കൈമാറിയതെന്ന് സംശയിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തിന്‍റെ സുരക്ഷയ്ക്കിടെയാണ് ഇയാളെ സംശയത്തിനിടയാക്കിയത്. ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. വ്യത്യസ്ഥ വിഭാഗം ഇയാളെ ചോദ്യം ചെയ്‌തേക്കും. എങ്ങനെയാണ് സുരക്ഷാ വീഴ്ച്ച വന്നതെന്നും അന്വേഷിക്കും. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് സിഐഡി സംഘം.