ഇതുവരെ 44 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: കേരള ചരിത്രത്തില്‍ സമാനകളില്ലാത്ത ക്രൂരമായ പീഡന കഥയാണ് പത്തനംതിട്ടിയില്‍ നിന്ന് വരുന്നത്. ഒരു ദലിത് പെണ്‍കുട്ടിയെ 58ഓളം പേര്‍ വ്യത്യസ്ഥ സന്ദർഭങ്ങളിലും സ്ഥലങ്ങളിലുമായി മൃഗീയ്യമായി പീഡിപ്പിച്ചു. സൂര്യനെല്ലി കേസായിരുന്നു കേരളം കണ്ട കൊടിയ പീഡന കേസ്, അതില്‍ 42 പ്രതികളാണുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് ഈ കേസില്‍ 62 പേരാണ് പ്രതിപട്ടികയിലുള്ളത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ 30 എഫ് ഐ ആറുകളാണ 6 സ്റ്റേഷനുകളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം എന്നീ സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതുവരെ 58 പേരാണ് അറസ്റ്റിലായത്. നാലു പേരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതില്‍ ഒരാള്‍ വിദേശത്താണ്. അയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്‍റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പെണ്‍കുട്ടി നിലവില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ആവശ്യമായ വൈദ്യ സഹായം നല്‍കാനും ബാലവാകശ കമ്മീഷന്‍റെ ഉത്തരവുണ്ട്. ഇന്നലെ ബാലവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു, ഡോക്ടറുമായി ചര്‍ച്ച നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു.