വത്തിക്കാന്‍ സിറ്റി: അറബ് ലോകവുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുകയും അവസാനം വരെ മര്‍ദ്ധിതര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്ത കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. തന്‍റെ അവസാന ഈസ്റ്റര്‍ സന്ദേശത്തില്‍ പോലും ഫലസ്തീനിലും ഇസ്രയേലിലും സമാധാനം പിറക്കണമെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. ഏറെ കാലം ശ്വാസകോശ അണുബാധ ഉള്‍പ്പടെ പല പ്രായാധിക്യ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ജീവിതത്തിലേക്ക് വീണ്ടും തിരിച്ച് വന്നിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം കുറച്ച് സമയം വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു. ഇന്ന് വീഡിയോ പ്രസ്താവനയിലൂടെയായിരുന്നു വത്തിക്കാന്‍ അദ്ദേഹത്തിന്‍റെ മരണ വിവരം ലോകത്തെ അറിയിച്ചത്.
1936ലാണ് ജനനം. 2001ലായിരുന്നു അദ്ദേഹം കര്‍ദിനാളായി സ്ഥാനമേല്‍ക്കുന്നത്. 2013ലായിരുന്നു ബനഡിക് പതിനാറാമാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്ക സഭയുടെ 266ാമത് അദ്ധ്യക്ഷനായി സ്ഥാനമേറ്റത്.
ലളിത ജീവിതം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പലവിധ ഔദ്യോഗിക ബഹുമതികളും സ്ഥാനങ്ങളും വേണ്ടെന്നു വെച്ചിരുന്നു. എന്നും സൗഹൃദ്ദവും സമാധാനവും മാത്രം ലോകത്ത് ആഗ്രഹിച്ചു. യൂറോപ്പും-അറബും തമ്മില്‍ 2019ല്‍ ചരിത്ര കരാറിന് യുഎഇയില്‍ അല്‍അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായി ഒപ്പിട്ടു. സ്‌നേഹവും സഹനവും സമാധാനവുമായിരുന്നു ലക്ഷ്യം. അവസാന ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ‘ഫലസ്തീനിലും ഇസ്‌റഈലിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൂടെയാണ് എന്റെ മനസ്സ്, പട്ടിണി കിടക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം, ബന്ദികളെ വിട്ടയക്കണമെന്നും ഹമാസിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.