ഹൈദരാബാദ്: ഹൈദരാബാദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ദേശീയ സെക്രട്ടറിയുമായ സുരവരം സുധാകരന്‍ റെഡ്ഢി (83 വയസ്സ്) അന്തരിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തരയ്ക്ക് ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി പ്രസ്തുത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2012 മുതല്‍ 2019വരെ മൂന്ന് തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം ലോക്‌സഭയിലും അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. 1960 പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് സിപിഐ സംസ്ഥാന ആന്ധ്രപ്രദേശ് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.
1998ലും 2004ലും നല്‍ഗോണ്ട മണ്ഡലത്തതില്‍ നിന്ന് ലോക്‌സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു. 2012ലാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. 2019ലെ ലോക്‌സഭ ഇലക്ഷന് ശേഷമായിരുന്നു അദ്ദേഹം തന്‍റെ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
ആന്ധ്രപ്രദേശിലെ മെഹബൂബ് നഗര്‍ ജില്ലയിലാണ് എസ് സുധാകര്‍ റെഡ്ഡിയുടെ ജനനം. വെങ്കെടേശ്വര യൂണിവേഴ്‌സിറ്റിയില്‍ ലോ കോളജ് പഠന സമയത്താണ് സംഘടനയില്‍ സജീവമായി രംഗത്തു വരുന്നത്. എല്‍ എല്‍ എം പഠനം പൂർത്തിയാക്കി പിന്നെ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.