അബൂദാബി: 2026 പുതുവത്സരാവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഫെഡറല്‍ അതോറിറ്റി. ജനവുരി ഒന്ന് വ്യാഴം ഔദ്യോഗിക അവധിയും രണ്ടാം തിയ്യതി വര്‍ക്ക് ഫ്രം ഹോമുമായിരിക്കും. ഈ പ്രഖ്യാപനം നിലവില്‍ പബ്ലിക് സെക്ടറുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ബാധിക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ അവധികളും സാധാരണ പബ്ലിക്ക് സെക്ടറുകളെ പോലെ തന്നെയാണ് ഉണ്ടാവാറുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
അതേ സമയം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഷാര്‍ജ നാല് ദിവസം പൊതു അവധിയായി തന്നെ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴമായതിനാല്‍ ഷാര്‍ജ്ജയുടെ നിലവിലെ സാഹചര്യമനുസരിച്ച് വെള്ളി അവധിയുമായതിനാല്‍ നാല് ദിവസം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കുകയായിരുന്നു.
ജനുവരി ഒന്നിന് കുടുംബവുമായി ആഘോഷത്തിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തിയ്യതി പ്രയാസമാവുമെന്ന് കരുതിയാണ് രണ്ടാം തിയ്യതി വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. അതേ സമയം സാന്നിധ്യം അനിവാര്യമാവുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അവധിയാഘോഷത്തില്‍ റെക്കോര്‍ഡുകളുടെ വെടിക്കെട്ടിനൊരുങ്ങുകയാണ് അബൂദാബിയും റാസല്‍ഖൈമയും. അബൂദാബിയില്‍ 62 മിനുറ്റ് നീണ്ട് നില്‍ക്കുന്ന ഫയര്‍വര്‍ക്കാണ് പദ്ധതിയെങ്കില്‍ റാസല്‍ഖൈമയില്‍ ആറ് കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന വെടിക്കെട്ടായിരിക്കും ഉണ്ടാവുക. ഇരു വെടിക്കെട്ടുകളും ലോക റെക്കോര്‍ഡ് നേട്ടം പ്രതീക്ഷിച്ചിരിക്കുകയാണ്.