ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കർണ്ണാടക ചീഫ് ഇലക്ഷന്‍ ഓഫീസർ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു.
ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി. ലോക്‌സഭ ഇലക്ഷനില്‍ വന്‍ ക്രമക്കേടാണ് പല സ്ഥലങ്ങളിലും സംഭവിച്ചിരിക്കുന്നത്. ബിജെപിയുമൊന്നിച്ച് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗില്‍ വന്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തമായ തെളിവുകളും അദ്ദേഹം പുറത്ത് വിട്ടു.
മഹാരാഷ്ട്രയില്‍ അസാധാരണ വോട്ടിംഗായിരുന്നു വൈകുന്നേരം 5 മണിക്ക് ശേഷം നടന്നിരിക്കുന്നത്. രേഖകള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നശിപ്പിച്ചിട്ടുണ്ട്. രേഖകള്‍ ആവശ്യപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചിട്ടും നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും അവര്‍ നശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലും ഇതു പോലെ ഗുരുതരമായ ക്രമക്കേട് നടത്തിയിട്ടുണ്ട്.
ബാംഗ്ലൂർ സെന്‍ട്രലില്‍ നിന്ന് ജയിച്ച ബിജെപിയുടെ പിസി മോഹന്‍ മന്‍സൂര്‍ അലിക്കെതിരെ വോട്ടിംഗില്‍ ക്രമക്കേട് നടത്തിയാണ് ജയിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലെ ക്രമക്കേടിനെ കുറിച്ചുള്ള വിശദീകരിണത്തിന്‍റെ സംക്ഷിപ്ത രൂപം ഇതായിരുന്നു : ‘ അഞ്ച് തരം കള്ളത്തരങ്ങളാണ് വോട്ടിംഗില്‍ നടത്തിയിരിക്കുന്നത് ഇതില്‍ 11,965 ഡുപ്ലിക്കേറ്റ് വോട്ടുകള്‍, 40,009 കള്ള വോട്ടുകളും അസാധുവായി വോട്ടുകളും, ഒരേ അഡ്രസ്സില്‍ മാത്രം 10,452 വോട്ടുകള്‍, അസാധുവായ ഫോട്ടോസ് വെച്ചുള്ള 4,132 വോട്ടുകള്‍, 33,692 മറ്റു അസാധു വോട്ടുകളും. ആകെ 1,00,250 കള്ളവോട്ടുകളാണ് കര്‍ണ്ണാടകയില്‍ മാത്രം നടന്നിരിക്കുന്നത്.
ചില സ്ഥലങ്ങളിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ ആകെയുള്ള 6 ലക്ഷം വോട്ടര്‍മാരില്‍ 1.5 ലക്ഷം വോട്ടര്‍മാരും വ്യാജന്മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിട്ടും ഒരു സീറ്റും ലഭിക്കാത്തതും ചില സ്ഥലങ്ങളില്‍ എക്‌സിറ്റ് പോളിനേക്കാളും വളരെ വ്യത്യസ്ഥമായ ഫലങ്ങള്‍ വന്നതുമാണ് ഈ അന്വേഷണത്തിന് പിന്നിലെന്ന് അദ്ദേഹം വിദീകരിച്ചു. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് തെളിവുകള്‍ സമാഹരിച്ചതെന്നും അതാണ് ഇവിടെ പ്രസിദ്ധപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അദ്ദേഹത്തിന്‍റെ ആരോപണത്തില്‍ കര്‍ണ്ണാടക ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു. ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാനാണ് നോട്ടീസ്.