ദുബൈ: റമദാൻ മാസക്കാലത്ത് ഇസ്ലാമിക വിഷയ സംബന്ധിയായ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ.ഇസ്ലാമിക സംസ്കാരം,പൈതൃകം,പ്രശസ്ത വ്യക്തികൾ,സ്ഥലങ്ങൾ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ലേഖനമെഴുത്ത് മത്സരം നടത്തുന്നത്.
വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സഹായത്തോടെ വിക്കിനോളജ് പാർക്ക് ആണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ലോകത്തിലെ 32 രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഭാഷകളിലാണ് മത്സരം നടക്കുന്നത്.മലയാള ഭാഷയിലും നൂറുകണക്കിന് വിഷയങ്ങളിലെ ലേഖനങ്ങൾ ഇന്‍റർനെറ്റിൽ ലഭ്യമാക്കാനാണ് പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രസ്തുത പദ്ധതിയുടെ ഭാഗമാവുന്നുണ്ട്.കൂടുതൽ ലേഖനം എഴുതുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്. ഇന്‍റർനെറ്റിലെ സൌജന്യ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. .വിക്കിപീഡിയക്ക് പുറമെ, വിക്കിബുക്കുകൾ, വിക്കിവോയേജ് തുടങ്ങിയ വിക്കി സംരഭങ്ങളിലും പ്രസ്തുത പദ്ധതിയുടെ ഭാഗമായി ലേഖനമെഴുത്ത് മത്സരം നടക്കുന്നുണ്ട്. പദ്ധതിയിലൂടെ അയ്യായിരത്തോളം ലേഖനം സൃഷ്ടിക്കാനും ലക്ഷ്യമിടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് https://w.wiki/BSNv സന്ദർശിക്കുകയോ support@wikilovesramadan.org ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
റമദാനിൽ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ

Leave a comment
Leave a comment