തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അപകീര്‍ത്തി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. മാഹി സ്വദേശി ഗാന വിജയന്‍റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം കൊടപ്പനക്കുന്നിലെ വസതിയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം.
ഗാന വിജയന്‍ ഹണി ട്രാപ്പ് ഉള്‍പ്പടെയുള്ള തട്ടടിപ്പുകള്‍ നടത്തിയെന്ന ഗുരുതര ആരോപണങ്ങളായിരുന്നു മറുനാടന്‍ മലയാളി ചാനലിലൂടെ സ്‌കറിയ ഉന്നയിച്ചത്. പോലീസ് ചോദ്യം ചെയ്തു വരികയാണ്. നിലവില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരണമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും സമാനമായി കേസില്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.