ഷാർജ: അക്ഷരസ്നേഹികൾക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മികച്ചൊരു അവസരമൊരുക്കി ബുക്പ്ലസ് പബ്ലിഷേഴ്സ്. സ്റ്റാളിൽ ഒരുക്കിയിട്ടുള്ള ‘പോയട്രി ബോക്സ്’ വഴി കവിതകൾ പ്രസിദ്ധീകരിക്കുന്നതാണ് പദ്ധതി. ലഭിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കവിതകൾ ബുക്പ്ലസ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. പുതിയ എഴുത്തുകാർക്കും എഴുതിത്തെളിഞ്ഞവർക്കും ഒരുപോലെ അവസരം ഉപയോഗപ്പെടുത്താം.
ഹാൾ നമ്പർ 7-ൽ ZB-6 ലെ ബുക്പ്ലസ് സ്റ്റാളിലാണ് പോയട്രി ബോക്സ് സജ്ജീകരിച്ചിട്ടുള്ളത്. സ്റ്റാളിൽ തന്നെയുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായും കവിതകൾ സമർപ്പിക്കാം. എല്ലാ കവികളും സാഹിത്യപ്രേമികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബുക്പ്ലസ് പബ്ലിഷേഴ്സ് അറിയിച്ചു.