ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ കര്‍ണ്ണാടക ഷിരൂരില്‍ പുരുഷനായ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി അര്‍ജുന്‍ കാണാതായ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹൊന്നാര കടലില്‍ മത്സ്യവേട്ടക്ക് പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹം ഡി. എന്‍. എ. പരിശോധനക്ക് വിടണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്‍റെ സഹോദരന്‍റെ ഡി. എന്‍. എ. സാമ്പിള്‍ മുമ്പേ ശേഖരിച്ച് വെച്ചിരുന്നു. മൃതദേഹം അധികം ജീര്‍ണ്ണിച്ചിട്ടില്ല. ഒരു പക്ഷേ മണ്ണിടിച്ചിലില്‍ പെട്ടയാളുടെയോ അല്ലെങ്കില്‍ അടുത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടേയോ സാധ്യതയുണ്ട്. ഡി. എന്‍. എ. റിസള്‍ട്ട് വന്നാല്ലേ മൃതദേഹത്തിനെ കുറിച്ച് വ്യക്തത വരുള്ളു.