ന്യൂഡല്‍ഹി: സി. പി. എം. ദേശീയ ജന. സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്റ്റ് 19നായിരുന്നു അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം എയിംസ് മോര്‍ച്ചറിയിലാണ്, നാളെ വസന്ത്കുഞ്ജിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. അടുത്ത ദിവസം എ കെ ജി സെന്ററിലും പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ഭൗതീക ശരീരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു മരണ ശേഷം ഭൗതീക ശരീരം വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി ഉപയോഗിക്കണമെന്ന്
സി പി എം ചരിത്രത്തിലെ എക്കാലത്തേയും മികച്ച നേതാക്കളില്‍ ഒരാളായിരുന്നു യെച്ചൂരി. വലിയൊരു യുഗത്തിനാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അന്ത്യമായത്.
ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്‍റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ജാതി വ്യവസ്ഥയോട് തീരെ പൊരുത്തമില്ലാത്തതിനാല്‍ വാലറ്റത്ത് നിന്ന് ജാതി പേര് എടുത്ത് മാറ്റി. ആന്ധ്രയില്‍ നിന്നുള്ള മുന്‍ നേതാവിന്‍റെ മാതൃകയായിരുന്നു അദ്ദേഹം തുടര്‍ന്നത്.
യച്ചൂരിയുടെ ജീവിത യാത്രയിലെ പ്രധാന ഘട്ടങ്ങള്‍
മൂന്ന് തവണ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷന്‍.
1975ല്‍ അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റ് വരിച്ചു.
1984ല്‍ എസ്. എഫ്. ഐ. ദേശീയ പ്രസിഡണ്ടും സി പി എം കേന്ദ്ര കമ്മിറ്റിയില്‍ അംഗവുമായി.
1992ല്‍ പൊളിറ്റ് ബ്യൂറോ അംഗം
1996ല്‍ ഐക്യമുന്നണി സര്‍ക്കാരിന്‍റെ പൊതു മിനിമം പരിപാടിയുണ്ടാക്കിയവരിലെ അംഗം.
2004ല്‍ യു. പി. എ. സര്‍ക്കാരിന്‍റെ പൊതു മിനിമം പരിപാടിയുണ്ടാക്കിയവരിലെ അംഗം
2005ല്‍ രാജ്യസഭാംഗം
2015മുതല്‍ 2024 വരെ സി. പി. എം. ദേശീയ ജന.സെക്രട്ടറി
2024 സെപ്റ്റംബര്‍ 12ന് അന്ത്യം
നേതാക്കളുടെ അനുശോചന വാക്കുകള്‍
“പാര്‍ട്ടിക്കും രാജ്യത്തിനും തീരാ നഷ്ടമെന്നും മികച്ച പാര്‍ലമെന്‍ററീയനായിരുന്നുവെന്നും സി. പി. ഐ. ജനറല്‍ സെക്രട്ടറി” ഡി. രാജ അറിയിച്ചു.
“ഇടതു പക്ഷത്തിന്‍റെ വിളക്കാണ് അണഞ്ഞതെും മികച്ച പാര്‍ലമെന്‍ററീയനുമായിരുന്നുവെന്ന്” പ്രധാന മന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
“അദ്ദേഹത്തിന്‍റെ വിയോഗം ഇടതു രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയൊരു നഷ്ടമാണെന്ന്” എ. ഐ. സി. സി. ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി.
“ദേശീയ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഈ വിയോഗമെന്ന്” ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.