കൂടുതല്‍ അവാര്‍ഡ് ആടുജീവിതത്തിന്
തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പ്രഥ്വീരാജ് സുകുമാരന്‍ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വ്വശിയും തടവിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച സിനിമ കാതല്‍. കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത് ബ്ലെസ്സിയുടെ ആടുജീവിതമായിരുന്നു.
മറ്റു അവാര്‍ഡുകള്‍: ബ്ലെസ്സി മികച്ച സംവിധായകന്‍ (ആടുജീവിതം), വിജയ രാഘവന്‍ മികച്ച സ്വഭാവ നടന്‍ (പൂക്കാലം), ശ്രീഷ്‌മ ചന്ദ്രന്‍ (പൊമ്പിളൈ ഒരുമൈ), ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകന്‍ (തടവ്),
പ്രത്യേക ജൂറി പരാമര്‍ശം നേടിയവര്‍: കെ ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍), ഗഗനചാരി സിനിമ.
മികച്ച ഗായകന്‍: വിദ്യാധരന്‍ മാസ്‌റ്റര്‍, മികച്ച ഗായിക: ആന്‍ ആമി. ജസ്‌റ്റിന്‍ വര്‍ഗ്ഗീസ് മികച്ച സംഗീത സംവിധായകന്‍
അവാര്‍ഡിനായ് പരിഗണിക്കപ്പെട്ടത് 160 സിനിമകളായിരുന്നു. രണ്ട് ജൂറി ടീമിന്‍റെ അദ്ധ്യക്ഷതയില്‍ 80 സിനിമകള്‍ കാണുകയും ഫൈനല്‍ റൗണ്ടിലേക്ക് 35 സിനിമകള്‍ പരിഗണിക്കപ്പെടുകയും ചെയ്‌തു. 9 അവാര്‍ഡുകളായിരുന്നു ആടുജീവിതം സിനിമ സ്വന്തമാക്കിയത്.