പ്രധാന ആക്റ്റിവിസ്റ്റ് ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെ 340 പേരെ നാടുകടത്തി
ടെല്‍ അവീവ്: ഗാസയിലേക്ക് സഹായവും ഇസ്രയേലിനെതിരെ പ്രതിഷേധവുമായി സഞ്ചരിച്ച ഫ്ലോട്ടില്ല പ്രവര്‍ത്തകരെ അറസറ്റു ചെയ്തതിന് പിന്നാലെ അവരെ നാടുകടുത്തി ഇസ്രയേല്‍. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെ 340 പേരെ ഇതുവരെ നാടുകടത്തിക്കഴിഞ്ഞു. ഇസ്രയേലില്‍ നിന്ന് ഏതന്‍സിലേക്കുള്ള വിമാനത്തിലേക്കാണ് ഇവരെ അയച്ചത്.
ഇന്ന് 170 പ്രവര്‍ത്തകരായിരുന്നു നാടുകടത്തപ്പെട്ടത്. അതില്‍ 28 ഫ്രഞ്ച് പ്രവര്‍ത്തകരും, 27 ഗ്രീക്കുകാരും 15 ഇറ്റാലിയന്‍ പ്രവര്‍ത്തകരും, 9 സ്വീഡിഷ് പൗരന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇനി 28 സ്പാനിഷ് പൗരന്മാരും രണ്ട് ഫ്രഞ്ച് പൗരന്മാരും ഇസ്രയേലിന്‍റെ കസ്റ്റഡിയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്.
അതേ സമയം ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള ഫ്‌ളോട്ടില്ല പ്രവര്‍ത്തകര്‍ക്ക് നേരിട്ടത് കൊടിയ പീഡനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. ആവശ്യത്തിന് ജലമോ ഭക്ഷണമോ നല്‍കിയില്ലെന്നും നിലത്തിലൂടെ വലിച്ചിഴച്ചെന്നും തുര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തര്‍ പറഞ്ഞു.
‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും ജലവും തന്നില്ല, ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം പോലും കുടിക്കേണ്ട സാഹചര്യം വന്നുപ്പെട്ടു, മൃഗങ്ങളേക്കാളും ക്രൂരമായി അവര്‍ ഞങ്ങളോട് പെരുമാറി എന്ന് തുര്‍ക്കിഷ് അവതാരക ഇക്ബാല്‍ ഗുര്‍പിനാറും മലേഷ്യന്‍ ആക്റ്റിവിസ്റ്റ് ഹസ്വാനി ഹെല്‍മിയും പറഞ്ഞു.