ബെംഗളുരു: കര്‍ണ്ണാടകയിലെ അതിപുരാതനമായ തുംഗഭദ്ര അണക്കെട്ടിന്‍റെ ഒരു ഗേറ്റ് തകര്‍ന്നു 35000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകി. 35 ഗേറ്റുകളുള്ള ഡാമിന്‍റെ തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് കൊടുത്തു. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
19ാം ഗേറ്റിന്‍റെ ചെങ്കല്ല് പൊട്ടിയാണ് അപകടം നടന്നിരിക്കുന്നത്. നാല് ജില്ലകള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപ്പൂര്‍ ജില്ലാ നിവാസികള്‍ക്ക് അതി ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
60 ടി എം സി വെള്ളം പുറത്ത് വിട്ടാലേ ഡാമിന്‍റെ അറ്റകുറ്റ പണികള്‍ നടക്കാന്‍ സാധിക്കുകയുള്ളു. 1953ലാണ് ഡാമിന്‍റെ നിര്‍മ്മാണം നടന്നിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യ സംഭവമാണ്.