കാനഡ: ഇന്നലെയായിരുന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലര്‍ റിഡ്ജ് സ്‌കൂളില്‍ കയറി വന്ന അക്രമി വെടിയുതിര്‍ത്തത്. ദാരുണമായ വെടിവെയ്പ്പില്‍ പൊലിഞ്ഞത് 5 വിദ്യാര്‍ത്ഥികളടക്കം 10 പേരായിരുന്നു. 24ഓളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. 18 വയസ്സുള്ള ജെസ്സി വാന്‍ റൂട്ട്‌സെലാറെന്ന ട്രാന്‍സ്ജെന്‍ഡറാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് തന്നെ അക്രമി സ്വയം വെിയുതിര്‍ത്തു മരിക്കുകയും ചെയ്തിരുന്നു.
ഏഴം ക്ലാസ് മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് അതിദാരുണമായ സംഭം നടന്നത്. കാനഡയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ആക്രമമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമി മാനസീക രോഗിയാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വീട്ടില്‍ അമ്മയെയും അമ്മയുടെ മറ്റൊരു വിവാഹത്തിലെ മകനെയും വെടിവിച്ചിട്ട ശേഷമാണ് ഇയാള്‍ സ്‌കൂളിലെത്തിയത്.
നാല് വര്‍ഷം മുന്‍പ് ജെസ്സി പഠിച്ചിരുന്ന സ്കൂളായിരുന്നു ജെസ്സി വെടിയുതിർക്കാന്‍ തെരെഞ്ഞെടുത്ത സ്ഥലം. വെടിയൊച്ച കേട്ട് വന്ന സുക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. മുന്‍പ് ലൈസന്‍സുള്ള തോക്ക് ഇയാളുടെ കൈവശമുണ്ടായിരുന്നു. പല തവണയും വ്യത്യസ്ഥ കേസുകളില്‍ ഇയാളെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. പക്ഷേ നിലവില്‍ തോക്കിന്‍റെ ലൈസന്‍സ് കാലാവാധി തീര്‍ന്നിരുന്നു. ആക്രണത്തിന്‍റെ പിന്നിലെ കാരണമെന്തെന്ന അന്വേഷണത്തിലാണ് പോലീസ്.