വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരചുങ്കവും റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ട്രംപിന്‍റെ നയം രാജ്യത്തിന്‍റെ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ‘ഇത് പ്രസിഡണ്ടിന്‍റെ അധികാര പരിധിയില്‍ പെട്ടതല്ല. 1977ലെ ഇന്‍റർ നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ചായിരുന്നു ഇയാള്‍ തീരുവ അധികരിപ്പിച്ചത്. ഇത് അധികാര പരിധിയുടെ ലംഘനമായാണ് കാണാന്‍ സാധിക്കുള്ളുവെന്നും സുപ്രീം കോടതി അറിയിച്ചു.
സാഹചര്യമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത്. അത്തരം കാര്യങ്ങള്‍ നിലവില്‍ രാജ്യത്തില്ല. ഇത് ആഘോള സമ്പദ് വ്യവസ്ഥയില്‍ വലിയൊരു പ്രത്യാഘാതമുണ്ടാക്കും. തീരുവ വര്‍ദ്ധിപ്പിക്കാനും താരീഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോണ്‍ഗ്രസിനാണെന്നും ഇതില്‍ പ്രസിഡണ്ടിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
ട്രംപിന്‍റെ നയത്തിനെതിരെ രാജ്യത്തെ പ്രമുഖ കമ്പനികളും റിപ്പബ്ലിക്കന്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളുടെ പ്രതിനിധികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ ട്രംപിന് തന്‍റെ നയത്തിനെതിരെ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.