മോസ്‌കോ; നീണ്ട കാലത്തിന് ശേഷം ലോക രാജ്യങ്ങളില്‍ നാശം വിതയ്ക്കാന്‍ വീണ്ടുമൊരു സുനാമി മുന്നറിയിപ്പ്. റഷ്യ, യുഎസ്, ജപ്പാന്‍, ചൈന അടക്കം പത്തോളം രാജ്യങ്ങള്‍ക്കാണ് സുനാമി മുന്നറിയിപ്പ് നല്‍കപ്പെട്ടിരിക്കുന്നത്. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തോടെയായിരുന്നു സുനാമി തിരലമാലകള്‍ അടിച്ചു വീശിയത്.
കഴിക്കന്‍ റഷ്യയില്‍ തുറമുഖ നഗര സെവേറോ കുറില്‍സ്‌കില്‍ ശക്തമായ തിരയില്‍ കപ്പലുകള്‍ പോലും ഒലിച്ചു പോയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത നാശനഷ്ടമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനില്‍ മുന്നറിയിപ്പ് നല്‍കിയ പല ദ്വീപുകളിലും ഇതിനോടകം സുനാമി തിരമാലകള്‍ ആഞ്ഞടിച്ചിട്ടുണ്ട്. പക്ഷേ തീവ്രത കുറഞ്ഞത് നാശനഷ്ടത്തിന്‍റെ കനം കുറച്ചിട്ടുണ്ട്. പൂര്‍ണ്ണമായി തിരയൊഴിയാത്തതിനാല്‍ ഇപ്പോഴും കനത്ത ജാഗ്രതയിലാണ് ഇവിടെയുള്ള തീരപ്രദേശങ്ങള്‍.
നിലവില്‍ അമേരിക്കാന്‍ തീരം തൊട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ് സംസ്ഥാനമായി ഹവായിലാണ് സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്നത്. അടുത്ത മണിക്കൂറുകള്‍ കനത്ത ജാഗ്രതയിലാണ്. ഇവിടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. അഞ്ചു മുതല്‍ പതിനഞ്ച് മിനുറ്റ് വരെ നീണ്ട് നില്‍ക്കാന്‍ സാധ്യതയുള്ളതാണ് തിരമാലകളെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ തീരത്തും സുനാമി എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ചൈനയിലെ കിഴക്കന്‍ തീരങ്ങളില്‍ സുനാമിക്കൊപ്പം ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പും കൂടി നല്‍കിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പുണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് ചൈന.