ആവേശകരമായ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ നടക്കും.
മുംബൈ: ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് അടുക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമരുളുന്ന 2026 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഷെഡ്യൂളുകള്‍ ഐസിസി പുറത്ത് വിട്ടു. 2016ന് ശേഷമാണ് വീണ്ടും ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്. മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. അതേ സമയം പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ വേദി കൊളോംബയാവും. ഉദ്ഘാടന മത്സരം ഫെബ്രുവരി 7ന് പാക്കിസ്ഥാനും നെതര്‍ലാന്‍ഡും തമ്മിലാണ് അരങ്ങേറുക.
20 ടീമുകള്‍ പങ്കെടുക്കുന്ന 2026ലെ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ബദ്ധവൈരികളായ പാക്കിസ്ഥാന്‍, നമീബിയ, നെതര്‍ലാന്‍ഡ്, യുഎസ്എ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ആവേശകരമായ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.
2026ലെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്, ഇറ്റലി, സിംബാബ് വെ, നമീബിയ, നേപ്പാള്‍, ഒമാന്‍, യുഎഇ
ഗ്രൂപ്പ് എ
ഇന്ത്യ, പാക്കിസ്ഥാന്‍, നമീബീയ, നെതര്‍ലാന്‍ഡ്, യുഎസ്എ
ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സിംബാബ്‌വെ, ഒമാന്‍
ഗ്രൂപ്പ് സി
ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാള്‍
ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ