അബൂദാബി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യു. എ. ഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിലും രാജ്യത്തിെ അധിക ഭാഗങ്ങളിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്‍. സി. എം. അധികൃതര്‍ പറഞ്ഞു. അബൂദാബി-അല്‍ ഐന്‍ ഭാഗങ്ങള്‍ക്കാണ് ശക്തമായ മഴുക്കുള്ള സാധ്യത. രാജ്യത്തുടനീളം യെല്ലോ അലേര്‍ട്ട് പുറപ്പെടീച്ചിട്ടുണ്ട്.
എന്‍. സി. എം. റിപ്പോര്‍ട്ട് അനുസരിച്ച് ഇത് വേനല്‍ മഴയാണെന്നും ഓഗസ്‌റ്റ് അവസാനം വരെ ഈ മഴ തുടരുമെന്നാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ 43-47 വരെയാകും താപനിലയെന്നും തീര പ്രദേശങ്ങളില്‍ 30-42 ആയിരിക്കുമെന്നും അവര്‍ അറിയിച്ചു. ആഗസ്റ്റ് 8 ഴിഞ്ഞാല്‍ വീണ്ടും താപനില കൂടിയേക്കും.