186 ബലിസ്റ്റിക്ക് മിസൈലുകളും 812 ഇറാനിയന്‍ ട്രോണുകളും 8 ക്രൂയിസ് മിസൈലുകളും യുഎഇക്ക് നേരെ ഉപയോഗിച്ചു
അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ രാജ്യത്തെ സുരക്ഷ സുഭദ്രമാണെന്നും സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം പറ്റിയിട്ടില്ലെന്നും ഇപ്പോഴും എല്ലാം നേരിടാനും പ്രതിരോധിക്കാനും രാജ്യം തയ്യാറാണെന്നും യുഎഇ ഗവണ്‍മെന്‍റ് അറിയിച്ചു. ഗവണ്‍മെന്‍റ് പ്രതിനിധികള്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് വിശദീകരണമുണ്ടായത്.
രാജ്യത്തെ സുരക്ഷയാണ് ഞങ്ങള്‍ക്ക് മുഖ്യം. അത് നേടിയെടുക്കാന്‍ ഏതറ്റം വെരയും രാജ്യം തയ്യാറാവും. നിലവിലെ സാഹചര്യത്തില്‍ അടുത്ത ആറുമാസത്തേക്കുള്ള സാമ്പത്തിക ഭദ്രത രാജ്യത്തിനുണ്ട് അത് കൊണ്ട് തന്നെ ഇവിടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പ്രയാസമൊന്നുമുണ്ടാവില്ലെന്നും അവര്‍ അറിയിച്ചു
ആയിരത്തോളം ആക്രമണങ്ങളാണ് നിലവില്‍ യുഎഇക്ക് നേരെ ഇറാന്‍ തൊടുത്തു വിട്ടത്. ഇതില്‍ 186 ബലിസ്റ്റിക് മിസൈലുകളാണ്.172 എണ്ണം വായുവില്‍ തന്നെ തകര്‍ത്തു 13 എണ്ണം കടലില്‍ പതിച്ചു ബാക്കി ഒരെണ്ണം രാജ്യത്തിന്‍റെ അകത്തേക്ക് പതിച്ചു. 812 ഇറാനിയന്‍ ഡ്രോണുകളില്‍ 755 രാജ്യം പ്രതിരോധിച്ചു. 57 എണ്ണം രാജ്യത്തിന്‍റെ അകത്ത് പതിച്ചു. 8 ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തെറിഞ്ഞു. പ്രതിരോധ സമയത്തുണ്ടാവുന്ന മിസൈല്‍ അവശിഷ്ടങ്ങള്‍ പതിഞ്ഞാണ് മൂന്ന് പേര്‍ മരിച്ചത്. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് പൗരന്മാരാണ് മരണപ്പെട്ടത്. 68 പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്.
ഏത് ഭീഷണിയും ആക്രമണവും നേരിടാന്‍ രാജ്യം ഇപ്പോഴും സുസജ്ജമാണ്. രാജ്യത്തിന്‍റെ അധികാരത്തിനെതിരെ നടത്തുന്ന ഈ അതിക്രമങ്ങളോട് ശക്തമായ രീതിയില്‍ അപലപിക്കുന്നു. അന്താരാഷ്ട്ര നിയവിരുദ്ധമായ ഈ നടപടികള്‍ക്കെതിരില്‍ രാജ്യം പ്രതികരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.
പൊതുജനം രാജ്യത്തിന്‍റെ ഔദ്യോഗിക ചാനലുകളില്‍ നിന്ന് വരുന്ന വിവരങ്ങളില്‍ മാത്രം വിശ്വസിക്കുക. വിശ്വാസയോഗ്യമല്ലാത്ത അഭ്യൂഹങ്ങളെ തള്ളിക്കളയുകയും ചെയ്യുക.
ജിസിസി രാജ്യങ്ങളിലേക്കുള്ള വ്യോമപാത മണിക്കൂറില്‍ 48 ആക്കി ഉയര്‍ത്തി. 17980 പേര്‍ ഇതുവരെ വിജയകരമായി നാടണഞ്ഞു. 27000 ആളുകള്‍ക്ക് കൂടി യാത്ര ചെയ്യാന്‍ പാകത്തില്‍ 80 അധിക വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ പറന്ന് തുടങ്ങും.