അബുദാബി/മസ്‌ക്കത്ത്: ഇന്നലെ മാസം കാണാത്തതിനാല്‍ ഇന്ന് യുഎഇയില്‍ സഫര്‍ മാസം 30 പൂര്‍ത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയാണ് നബിദിനം. പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനമാണ് ലോക മുസ്ലിംകള്‍ നബിദിനമായി ആചരിക്കുന്നത്.
അതേ സമയം നബിദിനവുമായി ബന്ധപ്പെട്ട് യുഎഇ നല്‍കുന്ന പൊതു അവധിയെ കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പുകള്‍ വന്നിട്ടില്ല. വൈകാതെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കുമുള്ള ലീവുകള്‍ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച നബിദിനമായതിനാല്‍ വീക്കെന്‍ഡോടു കൂടെയുള്ള അവധിയായിരിക്കും ലഭിക്കുകയെന്നാണ് കരുതപ്പെടുന്നത്.
ഒമാനിലും ഇന്ന് നിലാവ് കാണാത്തതിനാല്‍ നാളെ സഫര്‍ 30 പൂര്‍ത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച റബീഉല്‍ ഒന്നായിരിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതടിസ്ഥാനത്തില്‍ ഒമാനിലും സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കും നബിദിനം.