ദുബായ്: യു എ ഇ ദേശീയ ദിനാചാരണത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ രാജ്യത്തെ പൗരന്മാര്‍ക്കും നിവാസികള്‍ക്കു നന്ദിയര്‍പ്പിച്ച് യു.എ.ഇ. പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. എക്‌സിലാണ് അദ്ദേഹം അറബിയില്‍ തന്‍റെ കൈപ്പടയിലെഴുതിയ കുറിപ്പ് കുറിച്ച് ആശംസ അറിയിച്ചത്.
”ഈ രാജ്യത്തിന് നിങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദി, നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും പിരശ്രമങ്ങള്‍ക്കും നന്ദി’. ഈദുല്‍ ഇത്തിഹാദിന്‍റെ ഈ സുന്ദര നിമിഷത്തില്‍ ഇവിടുത്തെ താമസക്കാരെയും പൗരന്മാരേയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ കുറിച്ചു.
ഈ വര്‍ഷം മുതല്‍ രാജ്യം ദേശീയ ദിനത്തിന് ഈദുല്‍ ഇത്തിഹാദ് എന്ന് നാമകരണം ചെയ്തിരുന്നു. ഐക്യമെന്ന് അര്‍ത്ഥമുള്ള ഇത്തിഹാദ് എന്ന അറബി വാക്ക് കൊണ്ട് രാജ്യത്തിന്‍റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. 1971 ഡിസംബര്‍ 2നായിരുന്നു അന്നത്തെ ഭരണാധികാരി ശൈഖ് സായിദിന്‍റെയും ദുബായ് ഭരണാധികാരി ശൈഖ് റാശിദിന്‍റെയും നേതൃത്വത്തില്‍ എമിറേറ്റ്‌സുകളുടെ ഏകീകരണം നടന്നത്.