ആലപ്പുഴ: ദീനം മാറ്റാന്‍ ആതുരലായത്തില് ചെല്ലുന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ഇനി വിശ്വാസത്തോടെ പോവാനാവും? വളരെ ഭയാനകമായ വാര്‍ത്തയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒരു സ്ത്രീക്ക് നടത്തിയ ശസ്ത്രക്രിയയില്‍ കത്രിക വയറ്റിനകത്ത് മറന്ന് വെക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം ശക്തമായ ദുസ്സഹമായിരുന്നുവെന്നാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് പറഞ്ഞത്.
സംഭവം ഉഷ വിവരിക്കുന്നത് ഇങ്ങനെ’ അഞ്ച് വര്‍ഷം മുമ്പാണ് ഞാന്‍ ഗര്‍ഭപാത്ര സംബന്ധമായ അസുഖവുമായി മെഡിക്കല്‍ കോളേജിലെത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്നും ശക്തമായ വയറു വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ അവര്‍ മൂത്രക്കല്ലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. നാളിതുവരെ മരുന്ന് കഴിച്ചാണ് ജീവിച്ചത്. ഇന്നലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചെന്ന് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിനകത്ത് കത്രിക കണ്ടെത്തിയത്.
അതേ സമയം വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമറിഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉഷയെ വിളിച്ചിരുന്നു. തിങ്കളാഴ്ച്ച ശസ്ത്രിക്രിയ നടത്തി പുറത്തെടുക്കാമെന്ന് അവര്‍ പറയുന്നത്. പക്ഷേ അവിടെ വീണ്ടും ഒരു ശസ്ത്രക്രിയയ്ക്ക് പോവാന്‍ ഭയമാണെന്ന് ഉഷ പറയുന്നു.