വടകര: വടകരയിലെ കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം അകത്ത് നിന്ന് ശ്വസിച്ച വിഷവാതകമാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കാരണം വ്യക്തമാവുകയുള്ളു. സംഭവസ്ഥലത്ത് വfരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമൊക്കെ പരിശോധന നടത്തിയെങ്കിലും സംശയത്തക്ക വിധത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പൂര്‍ണ്ണമായ റിപ്പോര്‍ട്ടും അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളവെന്ന് ഡി.വൈ.എസ്പി പറഞ്ഞു. ഞായറാഴ്ച്ച ഭക്ഷണം കഴിക്കാനായി വഴിയോരത്ത് നിര്‍ത്തിയിട്ടതാവാമെന്ന് സംശയിക്കുന്നു. ഒരു ദിവസം മുഴുവനായും വാഹനം നിര്‍ത്തിയട്ടതിനാലാണ് ജനങ്ങള്‍ക്ക് സംശയം തോന്നിയത്. അന്വേഷിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാരവന്‍ ഡ്രൈവര്‍ മലപ്പുറം വാണിയമ്പലം സ്വദേശി മനോജ് (49) കണ്ണൂര്‍ നെടുംചാലില്‍ ജോയല്‍ (26) എന്നിവരാണ് മരണപ്പെട്ടത്. കാരാവന്‍ ഉടമയ്ക്ക് സംഭവം വൈകിയാണ് അറിയുന്നത്. കണ്ണൂരിലേക്ക് യാത്ര പോയി തിരിച്ചു വരുന്ന വഴിയാണ് സംഭവം നടന്നിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയേക്കും.