By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?
EditorialHealthIndiaKerala

പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?

vishwalokam.com@gmail.com
Last updated: 2026/02/25 at 8:00 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

കണ്ണൂര്‍: ഇന്ന് കേരള മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ പരിക്കും തുടര്‍ന്നുള്ള ആശുപത്രി വിശേഷങ്ങളും. മുഖ്യമന്ത്രിയും സ്പീക്കര്‍ എഎന്‍ ശംസീറുമൊക്കെ മന്ത്രിയെ നേരിട്ടെത്തി സന്ദര്‍ശിച്ചു. ജില്ലാ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ തന്നെയാണ് പരിചരണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. കഴുത്തെല്ലിന് ക്ഷതമുണ്ടന്നും എംആര്‍ഐ സ്‌കാനിംഗ് വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്താണ് സംഭവിച്ചത്?
കണ്ണൂരില്‍ ചില പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി ഇവിടെയെത്തിയത്. രാവിലെ മുതല്‍ തന്നെ പല ഭാഗങ്ങളില്‍ നിന്നും കരിങ്കൊടി പ്രയോഗം നടക്കുന്നുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരായിരുന്നു പുറത്ത് നിന്ന് കരിങ്കൊടി കാട്ടിയത്. ഒന്നാം ഫ്‌ളാറ്റ് ഫോമില്‍ കയറിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലെ അഞ്ചോളം പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. പോലീസ് വലയത്തിലായതിനാല്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അരികിലേക്ക് എത്തിയതായി വീഡിയോകളില്‍ കാണുന്നില്ല. മറിച്ച് മന്ത്രി അവര്‍ക്കെതിരെ പ്രതികരിക്കുന്നത് വീഡിയോകളിലും വ്യക്തമാണ്. അവിടെ നിന്ന് പോലീസ് സെക്യൂരിറ്റിയോടു കൂടെ മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറി എഎന്‍ ശംസീറിനെയും കണ്ടു. അതിനിടെയാണ് മന്ത്രി തനിക്ക് കഴുത്തിന് വേദനയുണ്ടെന്നും തുടര്‍ന്ന് വിദഗ്ദരുടെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

കോണ്‍ഗ്രസ് വാദം
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അതുല്‍ മറ്റു പ്രവര്‍ത്തകരില്‍ പ്രമുഖരായ ഷമാസ് തുടങ്ങിയവര്‍ പ്രതിഷേധത്തിലുണ്ടായിരുന്നു. അവരുടെ പ്രതികരണമനുസരിച്ച് പോലീസ് വലയത്തിലുള്ള മന്ത്രിയെ എങ്ങനെ അക്രമിക്കാനെന്നാണ്? അടുത്ത് പോലും പോകാന്‍ സാധിച്ചിട്ടില്ലെന്നാണ്. ഇത് മന്ത്രിയുടെ അഭിനയമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പ്രതികരിച്ചത്. വീഡിയോകളില്‍ ഇത് തെളിയിക്കട്ടേ എന്ന് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വീഡി സതീശനും പ്രതികരിച്ചു. തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎമ്മിന്‍റെ കുതന്ത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സിപിഎം വാദം
മന്ത്രിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ ഹീനമായ പ്രതിഷേധ രൂപമെന്നാണ് മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചത്. വിഡി സതീശന്‍റെ ആഹ്വാന പ്രകാരമാണ് ആക്രമണം നടന്നതെന്ന് സിപിഎം ആരോപിച്ചു. കണ്ണൂരില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ് എഫ് ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

ആക്രമണ ആരോപണത്തിന്‍റെ പരിണിത ഫലം
നിലവില്‍ ആരോഗ്യ മന്ത്രാലയത്തിനെതിരെ കോണ്‍ഗ്രസിന്‍‍റെ ആരോപണം ശക്തിപ്പെടുത്തുന്ന സാഹചര്യമായിരുന്നു. ഇതോടെ സ്വന്തം ഗ്രൂപ്പിനെ പ്രതിരോധിക്കേണ്ട സാഹചര്യം വന്നുപെട്ടു. സിപിഎമ്മിന് ഇതൊരു തുരുപ്പ് ചീട്ടായി ആരോപണം നടക്കുന്ന സാഹചര്യത്തില്‍ വിഷയം മാറ്റി മുതലെടുപ്പ് രാഷ്ട്രീയത്തിന് സാഹചര്യമുണ്ടായി.

ആക്രമണ ആരോപണത്തോടെ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. വധശ്രമമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍
ഒന്നാം പ്ലാറ്റ് ഫോമില്‍ നടന്ന പ്രതിഷേധം. പോലീസിന്‍റെ നിറയെ പ്രതിഷേധത്തിനിടെയിലും കെഎസ് യു പ്രവര്‍ത്തകര്‍ എങ്ങനെ ആക്രമിച്ചു? പോലീസിന് വീഴ്ച്ച പറ്റിയോ? ഒന്നാം പ്ലാറ്റ്‌ഫോമില്‍ നടന്ന പ്രതിഷേധത്തില്‍ എങ്ങനെ മൂന്നാം പ്ലാറ്റ് ഫോമില്‍ വെച്ച് മന്ത്രിക്ക് പരിക്ക് പറ്റി? പ്രതിഷേധത്തിനിടെ വന്ന വീഡിയോകളില്‍ ഒന്നില്‍ പോലും പ്രതിഷേധക്കാര്‍ മന്ത്രിയുടെ അരികിലെത്തിയതായി കാണപ്പെടുന്നില്ല. ഇത് തെരെഞ്ഞെടുപ്പ രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള മുതലെടുപ്പാകുമോ? അങ്ങനെയാണേല്‍ അവസാനം വന്ന റിപ്പോര്‍ട്ട് വ്യാജമാവുമോ?

You Might Also Like

തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍

വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്

ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്

‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 25, 2026 February 25, 2026
Share This Article
Facebook Twitter Copy Link Print
Previous News തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
India Internaltional Sports February 24, 2026
വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional Kerala February 23, 2026
ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്
India Internaltional February 22, 2026
‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
India Internaltional February 21, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?