വിനേഷ് ഫോഗട്ടിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ ഒളിംപിക്സ് പ്രഡിണ്ടു പി.ടി. ഉഷയും.
പാരിസ്: മെഡല്‍ പ്രതീക്ഷയിലിരിക്കുന്ന 140 കോടി ഇന്ത്യന്‍ ജനതയ്‌ക്ക് ഇടിത്തി പോലെയായിരുന്നു ആ വാര്‍ത്ത കേട്ടത്. 50 കിലോഗ്രാം ഫൈനല്‍ മത്സരത്തില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കപ്പെട്ടു കാരണം ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നു. 50 കിലോഗ്രാമില്‍ മത്സരിക്കുന്നവര്‍ നിര്‍ബന്ധമായും അമ്പതോ അതില്‍ താഴെയോ ആവണം. കൂടുതല്‍ ഒരിക്കലും അംഗീകരിക്കപ്പെടുകയില്ലെന്നതാണ് ഒളിംപിക്‌സ് നിയമം. രാത്രിയുള്ള മത്സരത്തിന് രാവിലെയാണ് ഭാര പരിശോധന നടത്തുക. പക്ഷേ ഒരു രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഭക്ഷണം കഴിക്കാതിരിന്നിട്ടും അതിന് സാധിക്കാതെ പോയി. അയോഗ്യത വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിനേഷ് ഫോഗട്ട് ഹോസ്‌പിറ്റലിലായിരുന്നു. മെഡല്‍ ഉറപ്പിച്ച ഇന്ത്യക്ക് ഇത് കനത്ത തിരിച്ചടിയായിരുന്നു.
ഒളിംപിക്‌സ് കമ്മിറ്റിക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ പരാതി നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. ഗുസ്‌തി ഫെഡറേഷന്‍ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് പരാതി നല്‍കിയത്. അപ്പീല്‍ സ്വീകരിച്ച് വിധി പറഞ്ഞാലും ഒളിംപിക്‌സ് അത് സ്വീകരിക്കുമോ എന്ന കണ്ടറിയണം.
അതേ സമയം വിനേഷ് ഫോഗട്ടിന് ഇന്ത്യ മുഴുവന്‍ പിന്തുണയും അറിയിച്ചു. പി ടി ഉഷ ആശുപത്രിയില്‍ നേരിട്ട് ചെന്നാണ് പിന്തുണ അറിയിച്ചത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സപ്പോര്‍ട്ടറിയിച്ച് എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. വിനേഷ് ഫോഗട്ട് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചാംപ്യനാണെന്ന് അവര്‍ അറിയിച്ചു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വടകര എം പി ശ്രീ ശാഫി പറമ്പില്‍ അവര്‍ക്ക് നിരുപാധികം പിന്തുണ അറിയിച്ച് പ്രസംഗിച്ചിരുന്നു.