രാജ്യാന്തര നിയമത്തിനെതിരെ ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റ്‌സ്ലിങ് തലവന്‍ നെനാദ് ലലോവിച്ച്
പാരിസ്: കഴിഞ്ഞ രണ്ട് ദിവസമായി പാരിസിലെ ചര്‍ച്ചാ വിഷയമാണ് വിനേഷ് ഫോഗട്ട്. മെഡല്‍ പ്രതീക്ഷയില്‍ ഫൈനലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഇന്നലെ ഭാര പരിശോധനയില്‍ അപ്രതീക്ഷിത അയോഗ്യത ലഭിക്കുകയായിരുന്നു. മെഡല്‍ നഷ്ടമായതോടെ വിനേഷ് ഫോഗട്ട് ഇന്ന് ഗുസ്‌തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വൈകാരികമായി കുറിപ്പ് എക്‌സില്‍ രേഖപ്പെടുത്തിയാണ് അവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ” ഗുസ്‌തി ജയിച്ചു, ഞാന്‍ തോറ്റു. എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്‌നവും എന്‍റെ മനോധൈര്യവും തകര്‍ന്നിരിക്കുന്നു” ഇതായിരുന്നു എക്‌സില്‍ വിനേഷ് കുറിച്ചത്.
ഇന്നലെ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് തലവന്‍ നെനാദ് ലലോവിച്ച് വിനേഷിന്‍റെ അയോഗ്യതയെ കുറിച്ച് ഒന്നും ചെയ്യാനില്ലെന്ന് പ്രസ്‌താവിച്ചിരുന്നു. ഇന്ത്യന്‍ ഗുസ്‌തി അസോസിയേഷന്‍ നല്‍കിയ അപ്പീലിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. വിനേഷിന്‍റെ അയോഗ്യതയില്‍ എനിക്കും സങ്കടമുണ്ട്, പക്ഷേ രാജ്യാന്തര ഒളിംപിക്‌സ് നിയമത്തിനെതിരില്‍ ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
പ്രീ കോര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ മലര്‍ത്തിയടിച്ചായിരുന്നു ഫോഗട്ട് ക്വര്‍ട്ടറിലും തുടര്‍ന്ന് ഫൈനലിലെത്തുന്നത്. മെഡലുറപ്പിച്ചിരിക്കെയാണ് 100 ഗ്രാം അധിക ഭാരം പരിശോധനയില്‍ തെളിഞ്ഞ് അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു. മെഡലൊന്നും നേടാതെയാണ് വിനേഷ് ഗുസ്‌തിയില്‍ നിന്ന് പടിയിറങ്ങുന്നത്. അവരുടെ മൂന്നാം ഒളിംപിക്‌സ് കൂടിയായിരുന്നു ഇത്. കരിയറില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡണ്ടിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശനം ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയായിരുന്നു. പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും അവരെ പ്രശംസിച്ച് സോഷ്യല്‍ മീഡിയകളില്‍ എഴുതിയിരുന്നു.
വിരമിക്കല്‍ പ്രഖ്യാപനത്തോടെ ഗുസ്‌തിയിലെ 2001 മുതല്‍ 2024 വരെയുള്ള നീണ്ട കരിയറിന് അന്ത്യമാവുകയാണ്