വെങ്കല മെഡലിനുള്ള മത്സരത്തില്‍ ഇന്ത്യ സ്‌പെയിനെ നേരിടും
പാരിസ്: ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഗുസ്‌തിയില്‍ മെഡലുറപ്പിച്ചു. വെങ്കല മെഡലുകള്‍ക്ക് പുറമെ ആദ്യ സ്വര്‍ണ്ണമോ വെള്ളിയോ മെഡലെന്ന പ്രത്യേകതയും ഇതിനുണ്ട്. 50 കിലോഗ്രാം ഗുസ്‌തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടാണ് പുതു ചരിത്രം രേഖപ്പെടുത്തിയത്. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നെലിസ് ലോപ്പസിനെ 5-0ത്തിന് തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഷൂട്ടിംഗിലല്ലാതെ ഈ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലായിരിക്കും.
ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒരു പേരും കൂടിയായിരുന്നു വിനേഷ് ഫോഗട്ട്. ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ടും ബി. ജെ. പി. എം പിയുമായ ബ്രിജ്ഭൂഷണനും ചില പരിശീലകരും വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തതിനെതരായിരുന്നു ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം. ചിലര്‍ രാജിവെച്ചെങ്കിലും മത്സരിച്ച് പ്രതിഷേധം നടത്തിയായിരുന്നു വിനേഷ് ഫോഗട്ട് വ്യത്യസ്ഥത അറിയിച്ചത്.
ഹരിയാന സ്വദേശിനിയായ വിനേഷ് കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും പങ്കെടുത്തിരുന്നു. 2014,2018,2022 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയ്‌ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസിലും മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
പ്രീ ക്വാര്‍ട്ടറിയില്‍ വിനേഷ് തോല്‍പ്പിച്ചത് ജപ്പാന്‍റെ ലോക ജാംപ്യന്‍ യുയ് സുസാക്കിയെയായിരുന്നു. ഒരു മത്സരവും തോല്‍ക്കാതെ മത്സരത്തിനെത്തിയ സുസാക്കിയെ തോല്‍പ്പിച്ചതായിരുന്നു വിനേഷിന്‍റെ ആത്മധൈര്യം വര്‍ദ്ധിപ്പിച്ചത്.
അതേ സമയം ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. സെമീ ഫൈനലില്‍ ജര്‍മ്മനിയോട് അവസാനം വരെ പൊരുതിയായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയെ 3-2ന് തോല്‍പ്പിച്ച് ജര്‍മ്മനി ഫൈനലില്‍ നെതര്‍ലാന്‍ഡിനെ നേരിടും. ഇന്ത്യ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ വ്യാഴാഴ്‌ച്ച സ്‌പെയിനിനേയും നേരിടും.
ജര്‍മ്മനിക്കായ് ഗോണ്‍സാലോ പെയ്‌ലറ്റും, ക്രിസ്റ്റഫര്‍ റൂരറും ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടി വല ചലിപ്പിച്ചത് ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് സിങും സുഖ്‌ജീത് സിങുമായിരുന്നു. ഇതിന് മുമ്പ് ഇന്ത്യ ഫൈനല്‍ കളിച്ചത് 44 വര്‍ഷം മുമ്പായിരുന്നു.