രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെയെത്തും.
വയനാട്: വയനാട്ടില്‍ നടക്കുന്ന ലോക്‌സഭ ഉപതെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അടുത്ത പത്ത് ദിവസത്തെ പര്യടനത്തിനായി പ്രിയങ്ക വയനാട്ടിലുണ്ടാവും. കൂടെ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയും അനുഗമിക്കും. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഇവര്‍ ബത്തേരിയിലെത്തിയത്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് പാളയത്തില്‍ അത്യധികം ആവേശം നിറച്ചിട്ടുണ്ട്. നാളെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലെത്തുന്നതോടെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജ്ജം കൂടും
നാളെയാണ് പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ നിന്ന് രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റോഡ് ഷോക്ക് പിന്നാലെയാണ് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. റോഡ് ഷോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരക്കും.
കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക വയനാട്ടില്‍ ഇത് ആദ്യമായല്ല. രാഹുല്‍ ഗാന്ധിയുടെ മത്സര സമയത്ത് പ്രചരണത്തിനായി മുന്‍പും ഈ നാട്ടിലെത്തിയിരുന്നു. പ്രിയങ്കയുടെ പ്രചരണത്തിനായ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെത്തിയേക്കും. കൂടെ ദേശീയ മറ്റു സംസ്ഥാനങ്ങളിലെ നേതാക്കന്മാരും വയനാട്ടിലെത്തുമെന്നാണ് വിവരം.