കൊളംബോ: പുതിയ പ്രസിഡണ്ടായി അധികാരത്തിലെത്തിയ അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചു വിട്ടു. അധികാരത്തിലെത്തിയ ഉടനെയുള്ള ആദ്യ വിജ്ഞാപനങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ ഗസ്റ്റ് വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പും വെച്ചു.
ചൊവ്വാഴ്ച്ച മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുക. പുതിയ തെരെഞ്ഞെടുപ്പ് നവംബര്‍ 14ന് നടക്കും. സര്‍ക്കാര്‍ അവസാനിക്കാന്‍ 11 മാസം കൂടി ബാക്കിയുണ്ടായിരിക്കെയാണ് പ്രഖ്യാപനം. 2020 ലായിരുന്നു അവസാനമായി ശ്രീലങ്കയില്‍ തെരെഞ്ഞെുപ്പ് നടന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്. ഏറെ ശ്രദ്ധേയമായ തെരെഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്.