യു എ ഇ: രാജ്യത്തുള്ള താമസക്കാര്‍ക്ക് വിസാപരമായ പ്രശ്നങ്ങളാല്‍ നിയമ വിരുദ്ധമായി തുടരുന്നുണ്ടെങ്കില്‍ അവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് യു. എ. ഇ. അബൂദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റിയാണ് ഈ കാര്യം പുറത്ത് വിട്ടത്. ജനങ്ങള്‍ക് ഏറെ ആശ്വാസമാകുന്ന പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്ക് ഓരോ ദിവസവും 50 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് മാസത്തെ കാലയളിവില്‍ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഫൈനില്ലാതെ പുതിയ വിസയടിക്കാം അല്ലെങ്കില്‍ രാജ്യം വിടാം. ജനങ്ങള്‍ക്ക് യു. എ. ഇില്‍ തുടരാനുള്ള ഒരവസരം നല്‍കലുമാണ് ഇതിന്റെ പിന്നിലുള്ള താത്പര്യം. സെപ്റ്റംബര്‍ ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക.
യു. എ. ഇ. ഇത് ആദ്യമായല്ല ഇ്ത്തരം ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഇതിന് മുമ്പും ഇതു പോലെ താമസക്കാര്‍ക്കും പൗരന്മാര്ക്കും അനുകൂലമായ പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു