By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5 ദിവസത്തെ അവധി; ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ച് കെഎച്ച്ഡിഎ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5 ദിവസത്തെ അവധി; ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ച് കെഎച്ച്ഡിഎ
IndiaInternaltionalKeralaUAE

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5 ദിവസത്തെ അവധി; ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ച് കെഎച്ച്ഡിഎ

vishwalokam.com@gmail.com
Last updated: 2026/11/19 at 5:55 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ദുബായ്: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ കൂടി ഉൾപ്പെടുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്. അവധിക്ക് ശേഷം ഡിസംബർ 7 തിങ്കളാഴ്ച ക്ലാസുകളും സാധാരണ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (KHDA) അറിയിച്ചു. 2026-ലെ അവസാനത്തെ പൊതു അവധിയാണിത്.

അതേസമയം, ദുബായിലെ ഏർളി ചൈൽഡ്ഹുഡ് സെന്‍ററുകൾക്ക് (നഴ്സറികൾ) ഡിസംബർ 2 ബുധനാഴ്ചയും ഡിസംബർ 3 വ്യാഴാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും ആവശ്യങ്ങൾ പരിഗണിച്ച് ഡിസംബർ 4 വെള്ളിയാഴ്ച കൂടി അവധി നൽകണമോ എന്ന കാര്യത്തിൽ അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ഡിസംബർ 7 തിങ്കളാഴ്ച പുനരാരംഭിക്കും.

ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ (DGHR) അറിയിപ്പ് പ്രകാരം എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്കും ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയായിരിക്കും. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്കും അഞ്ച് ദിവസത്തെ അവധി ലഭിക്കും. എന്നാൽ രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയതികളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.

1971 ഡിസംബർ 2-ന് എമിറേറ്റുകൾ ഒന്നിച്ച് യുഎഇ രൂപീകൃതമായതിന്‍റെ സ്മരണയ്ക്കാണ് എല്ലാ വർഷവും ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. 2026 ‘കുടുംബ വർഷമായി’ (Year of the Family) ആചരിക്കുന്നതിനാൽ, ‘ഐക്യത്തിലെ സ്വന്തം ഇടം’ (Belonging in Unity) എന്ന പ്രമേയത്തിൽ കുടുംബബന്ധങ്ങൾക്കും സാമൂഹിക ഐക്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.

You Might Also Like

പ്രതിഷേധം സ്വന്തം പാളയത്തിന് തിരിച്ചടിയായി; വാർത്താസമ്മേളനത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറിയ ശിവസേനാ നേതാവ് വെട്ടിൽ (വീഡിയോ)

പത്താം കിരീടമുയർത്തി നീലപ്പട; ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവിജയം

ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ അസൂയയും കുടിപ്പകയും; അയൽപ്പക്കത്തെ ജ്വല്ലറി ഉടമയടക്കം പിടിയിൽ

ബഹ്‌റൈനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും; ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ

കാവേരി നദി തര്‍ക്കം: ‘എന്‍റെ നാട് എന്‍റെ അവകാശമെന്ന് ഡി. കെ’; സുപ്രീം കോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് മാണിക്യം ടാഗോര്‍, തമിഴ്‌നാട് കര്‍ണ്ണാടക പോര് മുറുകുന്നു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com November 19, 2026 November 19, 2026
Share This Article
Facebook Twitter Copy Link Print
Previous News പ്രതിഷേധം സ്വന്തം പാളയത്തിന് തിരിച്ചടിയായി; വാർത്താസമ്മേളനത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറിയ ശിവസേനാ നേതാവ് വെട്ടിൽ (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പ്രതിഷേധം സ്വന്തം പാളയത്തിന് തിരിച്ചടിയായി; വാർത്താസമ്മേളനത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറിയ ശിവസേനാ നേതാവ് വെട്ടിൽ (വീഡിയോ)
India Internaltional November 18, 2026
പത്താം കിരീടമുയർത്തി നീലപ്പട; ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യയ്ക്ക് ചരിത്രവിജയം
India Internaltional Kerala Sports November 17, 2026
ചാല സ്വർണക്കവർച്ച: ബിസിനസ് വളർച്ചയിലെ അസൂയയും കുടിപ്പകയും; അയൽപ്പക്കത്തെ ജ്വല്ലറി ഉടമയടക്കം പിടിയിൽ
India Kerala November 16, 2026
ബഹ്‌റൈനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും; ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ
India Internaltional Qatar UAE November 15, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?