ബെയ്‌റൂത്ത്: കഴിഞ്ഞ് ദിവസമായിരുന്നു ലെബനാനിലെ ജനത്തിരക്കുള്ള നഗരങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 8 പേര്‍ മരിക്കുകയും 2500ന് മുകളില്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലെബനാനിലെ ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു സംഭവിച്ച സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനാന്‍റെ തെക്കന്‍ പ്രദേശങ്ങളും ബെയ്‌റൂത്തിന്‍റെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലുമാണ് സ്‌ഫോടനം നടന്നത്. മൊസാദാണ് പിന്നിലെന്ന് ലെബനന്‍ ആരോപിച്ചു.
ഹിസ്ബുല്ല-ഇസ്‌റാഈല്‍ പോര് രൂക്ഷമായതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ഹിസ്ബുല്ല സൈന്യത്തിന് നിര്‍ദ്ദേം നല്‍കപ്പെട്ടത്. അതടിസ്ഥാനത്തില്‍ ആയിരക്കണക്കിന് പുതിയ പേജറുകളും വാക്കി ടോക്കികളുമാണ് പുതുതായി രാജ്യത്തെത്തിയിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഹാക്കിങ് ആണ് ഇതെന്നും ചില ഒദ്യോഗിക വിദഗ്ദര്‍ സൂചിപ്പിക്കുന്നുണ്ട്. ബാറ്ററികള്‍ ചൂടാക്കിയാണ് സ്‌ഫോടനം നടത്തിയെതന്നാണ് ഹാക്കിങിന് പിന്നിലെ കാരണം വ്യക്തമാക്കുന്നത്. പക്ഷേ, അന്വേഷണ റിപ്പോര്‍ട്ടില്‍ അതിന് സാധ്യതയില്ലെന്നും വ്യക്തമാക്കപ്പെടുന്നു.
അതേ സമയം ഇസ്രായേലിന്‍റെ ആയുധപ്പുരക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഹിസ്ബുല്ല ഇറക്കുമതി ചെയത് പേജറുകളില്‍ ഇസ്‌റഈല്‍ ചാര സംഘടനയായ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിട്ടുണ്ടെന്ന് ലൈബനന്‍ സുരക്ഷാ വൃത്തങ്ങളിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന സ്‌ഫോടന പരമ്പര ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാ സമിതി ഉടന്‍ തന്നെ അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചു.