ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത നീതി പീടത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ 10 സ്ഥാനമൊഴിയുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ ഒഴിവിലേക്കാണ് ഖന്ന നിയമിതനാവുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടീവിച്ചു. നവംബര്‍ 11 മുതലാണ് അദ്ദേഹം പുതിയ സ്ഥാനത്ത് ചുമതലയേല്‍ക്കുക. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രച്ചൂഡും ഇദ്ദേഹത്തിന്‍റെ പേര് ശിപാർഷ ചെയ്തിരുന്നു.
1983 ഡല്‍ഹി ഹസാരി കോടതിയിലാണ് അദ്ദേഹത്തിന്‍റെ കരിയര്‍ തുടങ്ങിയത്. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലടക്കം വിവിധ ട്രിബ്യൂണലുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 2005ലാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ നിയമിതനാവുന്നത്. 2019 ജനുവരിയില്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. സുപ്രീം കോടതി മുന്‍ ജഡ്ജി ഹന്‍സ് രാജ് ഖന്നയുടെ അനന്തരവനും കൂയിാണ് ഇദ്ദേഹം.
2025 മെയ് 25ഓടെ ഇദ്ദേഹം പടിയിറങ്ങേണ്ടിവരും. കേവലം 183 ദിവസം മാത്രമേ ഈ സ്ഥാനത്തിരിക്കാന്‍ സാധിക്കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്. സുപ്രീ കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
സുപ്രീം കോടതിയിലെ പല കേസുകളിലും നടപടി സ്വീകരിച്ച ബെഞ്ചില്‍ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ച ബെഞ്ച് നിയന്ത്രിച്ചതും അദ്ദേഹമായിരുന്നു.