ഹിമാചല്‍ പ്രദേശ്: ശൈത്യമായാല്‍ പിന്നെ വൈബിനുള്ള യാത്രയിലാവും ഏറക്കുറെ പേരും. ചിലര്‍ കൂട്ടുകാരോടൊപ്പം മറ്റു ചിലര്‍ കുടുംബവുമായും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ മണാലി. തണുത്തു വിറച്ച മണാലിയിലെ മഞ്ഞിലെ നേരം പോക്ക് ആരെയും കൊതിപ്പിക്കുന്നത് തന്നെയാണ്. പക്ഷേ എപ്പോഴം എല്ലാ സമയത്തും യാത്ര ആരോഗ്യവഹമല്ല എന്നോര്‍മ്മപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹിമാചലില്‍ നിന്നുള്ള വാര്‍ത്തകള്‍.
ഇന്നലെ ശക്തമായ മഞ്ഞു വീഴ്ച്ചയില്‍ മണാലിയിലേക്കുള്ള യാത്ര മധ്യേ കുടങ്ങിക്കിടന്നത് 1500 വാഹനങ്ങളാണ്. സോളംഗിനും അടല്‍ തുരങ്കത്തിനുമിടയിലായി 18 മണിക്കൂറോളം നേരമാണ് ഈ വാഹനങ്ങള്‍ മഞ്ഞു വീഴ്ച്ചയില്‍ കുടുങ്ങിയത്. മണിക്കൂറുകളോളം പേടിയോടെയായിരുന്നു ജനങ്ങള്‍ അതിനകത്ത് ചെലവഴിച്ചത്. അവസാനം രക്ഷാ പ്രവര്‍ത്തകരെത്തി വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുകയായിരുന്നു.
മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനാല്‍ മൂന്ന് ദേശീയ പാതകള്‍ ഉള്‍പ്പെടെ 174 റോഡുകളാണ് അടിച്ചിട്ടിരിക്കുന്നത്. ഇപ്പോഴും ഹമാചലില്‍ മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഡിസംബര്‍ 8നായിരുന്നു ആദ്യ മഞ്ഞ് വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.
ശക്തമായ മഞ്ഞ് വീഴ്ച്ചയായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രമായ പഞ്ചാബ് പ്രവശ്യയിലെ മുറിയില്‍ മഞ്ഞ് വീഴ്ച്ചയില്‍ വാഹനത്തിനകത്ത് പെട്ട് 22 പേരായിരുന്നു മരണപ്പെട്ടത്.