ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്‍റില്‍ ബജറ്റവതരിപ്പച്ചതോടെ ധനമന്ത്രി നിര്‍മ്മല ശ്രീതാരാമന്‍ ഇന്ത്യയുടെ ബജറ്റവതരണത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റവതരിപ്പിച്ച റെക്കോര്‍ഡാണ് നിര്‍മ്മല സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴെണ്ണം അവതരിപ്പിച്ച സി ഡി ദേശ്മുഖിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
1952 മുതല്‍ ആദ്യ പാര്‍ലമെന്‍റ് നിലവില്‍ വന്നതിന് ശേഷം ഇത് വരെയുള്ള ബജറ്റവതരണങ്ങളിലാണ് നിര്‍മ്മലയുടെ ബജറ്റവതരണം റെക്കോര്‍ഡ് നേട്ടം നേടിയിരിക്കുന്നത്. 2019 മുതല്‍ ഏഴ് സമ്പൂര്‍ണ്ണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് ധനമന്ത്രിയുടെ പേരിലുള്ളത്. തുടര്‍ച്ചയായി കൂടുതല്‍ തവണ ബജറ്റ് അഴതരിപ്പിച്ച മറ്റു ധനമന്ത്രിമാര്‍: അരുണ്‍ ജയ്റ്റ്‌ലി, പി ചിദംബരം, പ്രണബ് മുഖര്‍ജി, യശ്വന്ത് സിന്‍ഹ, ഡോ.മന്‍മോഹന്‍ സിങ് (5 വീതം)