വാഷിങ്ടണ്‍: അമേരിക്കയെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തി മറ്റൊരു വിമാനപടകം. കന്‍സാസില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ 5342 എന്ന വിമാനം റണ്‍വേയിലേക്ക് അടുക്കുന്നതിനിടെയാണ് സൈന്യത്തിന്‍റെ പരിശീലന ഹെലികോപ്റ്ററില്‍ ഇടിച്ചത്. തുടര്‍ന്ന് വിമാനം പൊട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു. 60 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി കണക്കാക്കുന്നുവെന്നാണ് ഡിസ്ട്രിക്ട് ഓഫ് കൊളോംബിയ ഫയര്‍ ചീഫ് ജോണ്‍ ഡോന്‍ലി അറിയിച്ചത്. ഇതുവരെ 40 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെുത്ത് കുടുംബത്തിന് ഏല്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്തിന്‍റെ ബ്ലാക് ബോക്‌സും കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ് ഹൗസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലത്തിലായിരുന്നു വിമാനപകടം നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പെന്‍റഗണ്‍ അറിയിച്ചു. സഞ്ചരിച്ചിരുന്ന സൈനീക ഹെലികോപ്റ്ററില്‍ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന്‍ ഇണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേ സമയം കണ്‍ട്രോള്‍ ടവറിന്‍റെ അപാകതയാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അപകടം നെട്ടിക്കുന്നുവെന്നും ഇത് നടക്കാന്‍ പാടില്ലെന്നും കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയില്‍ സംശയമുണ്ടെന്നും അമേരിക്കന്‍ പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപ് അറിയിച്ചു. 2009ല്‍ ന്യയോര്‍ക്കില്‍ നടന്ന അപകടത്തിന് ശേഷം നടക്കുന്ന വലിയ വിമാനപകടമാണ് ഇത്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.