കോട്ടയം: 3 മാസത്തോളം യുവാക്കളെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കോട്ടം ഗവ.നഴ്‌സിങ് കോളേജില്‍ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സുലേഖ എടി, അസിസ്റ്റന്‍റെ വാര്‍ഡന്‍ അജീഷ് പി മാണി എന്നിവര്‍ക്കാണ് അന്വഷണ വിധേയമായി സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെയും പിരിച്ചു വിട്ടു.
റാഗിങുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്ന് മാസമായി പരാധി നല്‍കിയെങ്കിലും മുഖവിലക്കെടുത്തില്ലെന്ന പരാതിയാണ് നടപടിക്ക് കാരണമായത്. റാഗിങ് തടയുന്നതില്‍ കോളേജിലെ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
റാഗിങുമായി ബന്ധപ്പെട്ട മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ അഞ്ച് പേരെ നേരത്തെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. അഞ്ച് പേര്‍ ചേര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്ന് മാസം വരെ ക്രൂരമായ റാഗിങിന് ഇരയാക്കിയെന്നാണ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് പരാതി.
റാഗിങ് കാഴ്ച്ചകള്‍ വീഡിയോ വഴി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വീഡിയോയില്‍ സ്വകാര്യ ഭാഗങ്ങളെ വേദനപ്പിക്കുന്നതും കോമ്പസ് കൊണ്ട് മുറിവേല്‍പ്പിക്കുന്നതും വ്യക്തമായി കാണാം.