ആദ്യ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ 15 ലക്ഷം രൂപ പലസ്തീന് ചാരിറ്റിയിലേക്ക് സമ്മാനിച്ചു.
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ലീഗിലെ മാച്ചിന് ഇനി പലസ്തീന്‍ ജനതയുടെ പ്രാര്‍ത്ഥനയും കൂടെയുണ്ടാവും, പ്രത്യേകിച്ച് മുള്‍ട്ടാന്‍ സുല്‍ത്താന്‍റെ മത്സരത്തിന്. കഴിഞ്ഞ ദിവസം മത്സരത്തിന് മുമ്പ് ഒരു അത്ഭുത പ്രഖ്യാപനത്തിനാണ് ടീം സാക്ഷ്യം വഹിച്ചത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍ നേടുന്ന ഓരോ സിക്‌സിനും ഓരോ വിക്കറ്റിനും ഒരു ലക്ഷം രൂപ പലസ്തീന് ചാരിറ്റിയായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിന്‍റെ ഉടമ അലിഖാന്‍ ടരീനയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ കാര്യം അറിയിച്ചത്.
”ഈ വര്‍ഷം സൂപ്പര്‍ ലീഗില്‍ പലസ്തീനുള്ള ചാരിറ്റിയാണ് ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്ക് സഹായ ഹസ്തം എത്തിക്കലാണ് പ്രധാന ചിന്ത, ഞങ്ങളുടെ ടീം നേടുന്ന ഓരോ സിക്‌സറിനും ഓരോ വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം നല്‍കാനാണ് ടീമിന്‍റെ തീരുമാനം. അതിലൂടെ ടീമിലെ ഓരോ കളിക്കാര്‍ക്കും ഈ ചാരിറ്റിയില്‍ ഭാഗമാവാന്‍ അവസരം ലഭിക്കുമെന്നും” ടീം ഉടമ അലീഖാന്‍ തന്‍ന്‍റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ഏകദിന ടീം നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കൂടിയായ മുഹമ്മദ് റിസ്‌വാനാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍റെ ക്യാപ്റ്റന്‍. ആദ്യ മത്സരത്തില്‍ 15 ലക്ഷം രൂപയാണ് ടീമിന്‍റെ വക പലസ്തീന്‍ ചാരിറ്റിയിലേക്ക് സമ്മാനിച്ചത്. മത്സരം കറാച്ചി കിങ്‌സിനോട് തോറ്റെങ്കിലും ബാറ്റര്‍മാര്‍ നേടിയ 9 സിക്‌സും 6 വിക്കറ്റിനും പലസ്തീന് ലഭിച്ചത് 15 ലക്ഷം രൂപ. ഏപ്രില്‍ 16ന് ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയാണ് മുള്‍ട്ടാന്‍റെ അടുത്ത മത്സരം.