വാഷിങ്ടണ്‍: ജൂതനയത്തില്‍ മാറ്റം വേണമെന്ന ട്രംപിന്‍റെ ആവശ്യം നിരാകരിച്ചതിന് പിന്നാലെ ഹാര്‍വാർഡ് യൂണിവേഴ്‌സിറ്റിക്കുള്ള 2.2 ബില്യന്‍ ഡോളറിന്‍റെ ധനസഹായം യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജൂത വിരോധം തീര്‍ക്കണമെന്നും ജൂതന്മാരെ സ്ഥാപനത്തിലേക്ക് കയറ്റാനുള്ള അവസരമുണ്ടാക്കണമെന്നായിരുന്നു ട്രംപ് ഹാര്‍വഡ് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടത്. പക്ഷേ ആവശ്യം തിരസ്‌കരിച്ച ഹാര്‍വഡിനെതിരെ 60 ദശലക്ഷം ഡോളറിന്‍റെ സഹായവും കൂടി സര്‍ക്കാര്‍ മരവിപ്പിച്ചു.
ക്യാപംസിനകത്തെ ജൂതവിരോധം എടുത്തു മാറ്റണമെന്നും ഇതിനായ് സര്‍വ്വകലാശാലയില്‍ ഒരു ടാസ് ഫോഴ്‌സ് രൂപീകരിക്കണമെന്നും സ്ഥാപനത്തിന്‍റെ അഡ്മിഷന്‍ ചട്ടങ്ങളിലും പൊതു നിയമനങ്ങളിലും മാറ്റം വരുത്തണമെന്നുമായിരുന്നു ആവശ്യം.
പക്ഷേ ട്രംപ് മുന്നില്‍ വെച്ച ആവശ്യം ഹാര്‍വാർഡ് സർവ്വകലാശാല പ്രസിഡണ്ട് അലന്‍ ഗാര്‍ബര്‍ തള്ളുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യമോ അതിന്‍റെ ഭരണഘടനാ അവകാശങ്ങളോ ഉപേക്ഷിക്കാനും ആരുടെ മുന്നിലും അടിയറവ് വെയ്ക്കാനും തയ്യാറാല്ലെന്ന് അലന്‍ ഗാര്‍ബര്‍ തന്‍റെ മറുപടി കത്തില്‍ അറിയിച്ചു.
അദ്ദേഹത്തിന്‍റെ പ്രതികരണത്തിന് പിന്നാലെ നികുതയിളവും നിര്‍ത്തലാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമത്തുന്ന പിഴ ഈടാക്കുമെന്നും പൊതു താത്പര്യത്തിനനുസരിച്ചായിരിക്കും നികുതയിളവ് ലഭിക്കുകയെന്നും ട്രംപ് തന്‍റെ ഭീഷണിയില്‍ അറിയിച്ചു.