രാജ്യം സുരക്ഷയ്ക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു.
ആക്രമണ്‍ വ്യോമഭ്യാസം നടത്തി ഇന്ത്യന്‍ വ്യോമ സേന.
ആക്രമിച്ചാല്‍ ഇന്ത്യയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകര ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തില്‍ നിലപാട് കടുപ്പിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇന്ത്യ എടുത്ത കടുത്ത തീരുമാനങ്ങള്‍ പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ഇതില്‍ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കലാണ് പാക്കിസ്ഥാനെ ഏറെ ഭയപ്പെടുത്തുന്നത്. ഇന്ത്യയുടെ പ്രഖ്യാപനത്തിനുടനെ തന്നെ പാക്കിസ്ഥാനില്‍ നടന്ന മന്ത്രി സഭാ യോഗത്തില്‍ ഇന്ത്യക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. സ്വാതന്ത്ര്യാനന്തര പാക്കിസ്ഥാന്‍-ബംഗ്ലാദേശ് വിഭജന സമയത്ത് ഒപ്പുവെച്ച ഷിംല കരാര്‍ റദ്ദാക്കിയതായാണ് പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ്. അതോടൊപ്പം ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസയും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവദിച്ച വ്യാമോതിര്‍ത്ഥിയും പാക്കിസ്ഥാന്‍ അടച്ചു.
അതേ സമയം പാക്കിസ്ഥാന്‍ നാവിക സേന അഭ്യാസം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമസേന ആക്രമണ്‍ പരിശീലന അഭ്യാസം നടത്തി. ഇന്ത്യയുെട റഫാല്‍, സുഖോയ്-30, എംകെഐ എന്നീ യുദ്ധ വിമാനങ്ങളായിരുന്നു അഭ്യാസത്തില്‍ അണിനിരന്നത്. ഇതിനിടെ നിയന്ത്രണ രേഖ മുറിച്ചു കടന്നുവെന്ന് ആരോപിച്ച് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ മോചനത്തിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
വ്യോമാ പാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവദിച്ച് നല്‍കാത്തതിനാല്‍ പല വിമാനങ്ങളും വൈകാനും റദ്ദാക്കാനും സാധ്യതയുള്ളതായി എയര്‍ലൈന്‍സുകള്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ വിമാന സമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും വിമാന കമ്പനികള്‍ അറിയിച്ചു.
രാജ്യം സുരക്ഷയ്ക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യ വലിയ വില നല്‍കേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി. നിരപരാധികളെ വധിക്കുന്നത് പാക്കിസ്ഥാന്‍റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഭീകരര്‍ക്ക് ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി പറഞ്ഞു. ഇന്ന് ബീഹാറിലെ മധുബനിലെ പൊതുപരിപാടിയിലാണ് അദ്ദേഹം വീണ്ടും നിലപാട് കടുപ്പിച്ച് പ്രസ്താവനയിറക്കിയത്.
