ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ടുമെന്‍റിന് സമീപം വന്‍ അഗ്നിബാധ. രണ്ട് കുട്ടികള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 1000 വീടുകള്‍ കത്തി നശിച്ചതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. മരണപ്പെട്ട കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അഗ്നിബാധയുണ്ടായത്.

അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ നിയേന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പെട്രോളിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട് അത് കാരണമാവാം തീ മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നതെന്ന് അനുമാനിക്കുന്നു. കാണാതയവര്‍ക്കായുള്ള തെരെച്ചില്‍ തുടരുന്നുണ്ട്.