ചെന്നൈ: നാല് വര്‍ഷത്തിനുള്ളില്‍ ആറാം തവണയാണ് തമിഴ്‌നാട് മന്ത്രിസഭ പുനര്‍ക്രമീകരിക്കുന്നത്. ഇത്തവണ വൈദ്യതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊന്‍മുടിയുമാണ് രാജിവെച്ചത്.
ഗവണ്‍മെന്‍റ് ജോലിക്ക് കോഴ വാങ്ങിയ കേസിലെ ജാമ്യം റദ്ദാക്കുമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് സെന്തില്‍ ബാലാജിയുടെ രാജി. തിങ്കളാഴ്ച്ചക്കുള്ളില്‍ പദവി വേണോ വ്യക്തി സ്വാതന്ത്ര്യം വേണോ എന്ന് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ശൈവ വൈഷ്ണവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് കെ പോന്‍മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം നടന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി സഭാ പുനര്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.