ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന തീരുമാനം ചര്‍ച്ചകള്‍ അവസാനിക്കാത്തതിനാല്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ സുധാകരന്‍ തന്നെ തല്‍സ്ഥാനത്ത് തുടരുമോ അതോ പുതിയ നേതാവ് അമരത്ത് വരുമോ എന്ന് ചര്‍ച്ചകള്‍ക്ക് ശേഷമേ അറിയുകയുള്ളു.
എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുധാകരനെ കൂടാതെ ആന്‍റോ ആന്‍റണിയുടെ പേരും കൂടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഏതായാലും തീരുമാനം നാളെ അറിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.