പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേന.
കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.
മെയ് 10 വരെ പത്ത് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു
ഇന്ത്യ അതീവ ജാഗ്രതയില്‍.
ഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന് ശക്തമായ രീതിയില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സേന. പഹല്‍ഗാമില്‍ മരണപ്പെട്ട പുരുഷന്മാരുടെ കുടുംബത്തിലെ അനാഥരായ സ്ത്രീകള്‍ക്ക് സമര്‍പ്പിച്ച സിന്ദൂര്‍ എന്ന് നാമകരണം ചെയ്ത സിന്ദൂര്‍ ഓപ്പറേഷനിലൂടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി 1.45നായിരുന്നു പാക്കിസ്ഥാനിലെ 9 താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേനയുടെ പ്രതികരണം. കര-വ്യോമ-നാവിക സേന സമന്വയിച്ചായിരുന്നു ആക്രമണം നടത്തിയത്.
പാക്കിസ്ഥാന്‍റെ ഭീകരക്യാമ്പുകള്‍ മാത്രമായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ലക്ഷ്യം .ഇനി ഇന്ത്യയിലേക്ക് ആക്രമണത്തിന് വരരുത് എന്ന് മാത്രമാണ് ഇതിന് പിന്നിലുള്ള ഉദ്ദേശ്യം. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും പറഞ്ഞ വാക്കുകളാണിത്. വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോകളും ഫോട്ടോകളും അവര്‍ പുറത്തു വിട്ടു. ആക്രമണത്തില്‍ 90 പേര്‍ മരിച്ചതായാണ് സൈന്യത്തിന്‍റെ അവകാശാദം, പക്ഷേ പാക്കിസ്ഥാന്‍ ഇത് നിഷേധിച്ചു. മരണ സംഖ്യ 30 മുകളില് കടന്നിട്ടില്ലെന്നും അറിയിച്ചു.
പാക്ക് അധീന കശ്മീരിലെ ഭവല്‍പൂര്‍, മുറിട്‌കേ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്, ടെഹ്‌റകലാന്‍, മസുഫറബാദ് തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്തത്. അതേ സമയം ഇന്ത്യയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടവെച്ചതായി പാക്ക് സൈന്യം അവകാശപ്പെട്ടു. മൂന്ന് റഫേല്‍ ജെറ്റുകളഉം ഒരു എസ്യു 30, ഒരു മിഗ് 29 എന്നീ വിമാനങ്ങളാണ് തകര്‍ക്കപ്പെട്ടത്. പക്ഷേ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീകസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. മെയ് പത്ത് വരെ ഇതു തുടരുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് എയര്‍പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്തു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡീഗഢ്, ധര്‍മ്മശാല, ബിക്കാനിര്‍, ജോധ്പൂര്‍, ഗ്വാളിയോര്‍, കൃഷ്ണഗഢ്, രാജ്‌കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.
പാക്കിസ്ഥാന്‍റെ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്. ഇന്ന് രാജ്യത്തെ 400 ഇടങ്ങളില്‍ മോക്ക്ഡ്രില്ലുകള്‍ സംഘടപ്പിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നല്‍കുകയാണ് ഇതിന്‍റെ പിന്നിലുള്ള ലക്ഷ്യം.
ഇന്ത്യ-പാക്ക് യുദ്ധത്തിനെതിരെ ലോകത്തിന്‍റെ വിവിധ കോണില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു. യുദ്ധം നിര്‍ത്തണമെന്നും ആശങ്കയുളവാക്കുന്നുണ്ടെന്നും യുഎന്‍ അവകാശപ്പെട്ടു. ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ച ചൈന ഇരുവരം തങ്ങളുടെ അയല്‍ രാജ്യങ്ങളാണെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.