കശ്മീരിലെ പാക്കിസ്ഥാന്‍ വ്യോമാക്രമണ ശ്രമം നിലം തോട്ടില്ല.
പാക്കിസ്ഥാന്‍റെ രണ്ട് പൈലറ്റുമാര്‍ പിടിയിലായതായി റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍റെ രണ്ട് വിമാനങ്ങളും 50 ഡ്രോണുകളും ഇന്ത്യ തകര്‍ത്തിട്ടു.
27 വിമാനത്താവളങ്ങള്‍ ഇന്ത്യ താത്കാലികമായി അടച്ചു.
എയര്‍പോര്‍ട്ടുകളില്‍ കനത്ത സുരക്ഷയും പരിശോധനയും.
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ രണ്ടാം ദിവസം പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ച് പ്രധാനപ്പെട്ട് മൂന്ന് സിറ്റികളില്‍ ഇന്ത്യ ആക്രമണം നടത്തി. കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലുമാണ് ശക്തമായി തിരിച്ചടി സമ്മാനിച്ചത്. എന്തൊക്കെ നാശനഷ്ടങ്ങളാണ് ആക്രമണത്തില്‍ സംഭവിച്ചതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളു. ജമ്മു കശ്മീരിലും പഞ്ചാബ് പ്രവിശ്യയിലും പാക്കിസ്ഥാന്‍ നടത്തിയ അനാവശ്യ ആക്രമണ പ്രകോപന ശ്രമത്തിന് തിരിച്ചടിയായാണ് ഈ ആക്രമണം നടത്തിയത്. ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തന്‍റെ വസതി ഒഴിഞ്ഞ് സുരക്ഷിതമായ മറ്റൊരു താവളത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ന് വൈകുന്നേരമായിരുന്നു ജമ്മുവിലെ വിമാനത്താവളം ലക്ഷ്യം വെച്ച് പാക്ക് വിമാനങ്ങല്‍ പറന്നത്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാം അത് നിലം തൊടാന്‍ സമ്മതിച്ചില്ല. പാക്കിസ്ഥാന്‍റെ എഫ് 16, എഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്. രണ്ട് പൈലറ്റുമാര്‍ ഇന്ത്യന്‍ കസ്റ്റഡിയിലായതായും റിപ്പോര്‍ട്ടുണ്ട്.
സര്‍ഫസ് ടു എയര്‍ മിസൈല്‍ (സാം) സംവിധാനം ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്‍റെ വിമാനങ്ങള്‍ തകര്‍ത്തിട്ടത്. അതോടൊപ്പം 50 ഡ്രോണുകളും സൈന്യം വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധം തീര്‍ക്കാന്‍ വേണ്ടി മാത്രം എസ്-400, എല്‍-70, സു-23-ഷില്‍ക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ സൈനിക മേധാവികളെ വിളിച്ച് യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് കാര്യം ബോധിപ്പിച്ചു.