കൊച്ചി: സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വർണ്ണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പവന് 1200 രൂപ വര്‍ദ്ധിച്ചതോടെയാണ് സ്വര്‍ണ്ണം റെക്കോര്‍ഡിലേക്ക് കുതിച്ചത്. നിലവിലെ കണക്കനുസരിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 76960 രൂപയാണ്. പക്ഷേ ആഭരണങ്ങള്‍ക്ക് പണിക്കൂലിയുള്ളതിനാല്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ 80000 മുകളില്‍ ചെലവാക്കേണ്ടി വരും
ഇന്നലെ ഒരു പവനുണ്ടായിരുന്നത് 75760 രൂപയായിരുന്നു. ഗ്രാമിന് 150 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണത്തിലെ ഒരു ഗ്രാമിന് 9620 രൂപ വിലവരും
മാസം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിയിരിക്കെയാണ് സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തിയിരിക്കുന്നത്. ഈ മാസത്തിന്‍റെെ തുടക്കത്തിലുണ്ടായിരുന്ന വില 73200 രൂപയായിരുന്നു പക്ഷേ മാസം അവസാനിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 76960 രൂപയാണ്. ഇതിനിടെ സ്വര്‍ണ്ണത്തിന്റെ വില പലതവണ ഉയര്‍ന്നും താഴ്ന്നും കിടന്നിരുന്നു.